കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ മണ്ണുത്തിയിലെ വർഗ്ഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെയറി ആന്റ് ഫുഡ് ടെക്നോളജി കോളേജിൽ വെച്ച് രണ്ട് ദിവസത്തെ ചീസ് നിർമ്മാണ പരിശീലനപരിപാടി നടത്തുന്നു. 2025 ഫെബ്രുവരി 21, 22 തിയ്യതികളിൽ രാവിലെ 9 മുതൽ വൈകീട്ട് 4 വരെയാണ് പരിശീലനം. രജിസ്ട്രേഷൻ ഫീസ് 2250 രൂപ. പരിശീലനത്തിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടേണ്ട നമ്പര്‍: 9495796738, 6282164192
മണ്ണുത്തിയിൽ ചീസ് നിർമ്മാണ പരിശീലനക്ലാസ്സ്
