Menu Close

ഷീറ്റുറബ്ബര്‍സംസ്കരണം, തരംതിരിക്കല്‍ എന്നിവയില്‍ പരിശീലനം

റബ്ബര്‍ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ഷീറ്റുറബ്ബര്‍സംസ്കരണം, തരംതിരിക്കല്‍ എന്നിവയില്‍ 2025 ജനുവരി 28, 29 തീയതികളില്‍ പരിശീലനം നടത്തുന്നു. റബ്ബര്‍പാല്‍സംഭരണം, ഷീറ്റുറബ്ബര്‍നിര്‍മ്മാണം, പുകപ്പുരകള്‍, ഗ്രേഡിങ് സംബന്ധിച്ച ‘ഗ്രീന്‍ബുക്ക്’ നിബന്ധനകള്‍ എന്നിവയാണ് പരിശീലന വിഷയങ്ങള്‍. പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 9446976726 എന്ന ഫോണ്‍ നമ്പരിലോ 04812353201 എന്ന വാട്സ്ആപ്പ് നമ്പരിലോ ബന്ധപ്പെടാം. ഇ മെയില്‍ : training@rubberboard.org.in.