കേന്ദ്ര കൃഷി മന്ത്രാലയത്തിൻ്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന നാളികേര വികസന ബോർഡിന്റെ ഒരു ബാച്ച് തെങ്ങുകയറ്റ പരിശീലനം കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം, വെള്ളായണിയിൽ പ്രവർത്തിച്ചുവരുന്ന റിസർച്ച് ടെസ്റ്റിംഗ് & ട്രെയ്നിംഗ് സെന്ററിൽ വച്ച് 2025 ഫെബ്രുവരി 17 മുതൽ 22 വരെയുള്ള തീയതികളിൽ നടത്തപ്പെടുന്നു. തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ നിന്നുള്ളവർക്ക് പരിശീലനത്തിന് പങ്കെടുക്കാം. പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 2025 ഫെബ്രുവരി 7-ന് തിരുവനന്തപുരം, വെള്ളായണി, ആർ.ടി.ടി സെൻ്ററിൽ 10 am-നും 5 pm നും ഇടയ്ക്ക് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂൽ പങ്കെടുക്കേണ്ടതാണ്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് തെങ്ങുകയറ്റ യന്ത്രം സൌജന്യമായി നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 2481763, 9383470314