കോഴിക്കോട് ജില്ലയിലെ ബേപ്പൂർ നടുവട്ടത്തെ ക്ഷീരപരിശീലന കേന്ദ്രത്തിൽ 2025 ജനുവരി 14 മുതൽ 18 വരെ കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ക്ഷീരകർഷകർക്കും സംരഭകർക്കുമായി ‘ശാസ്ത്രീയമായ പശുപരിപാലനം’ എന്ന വിഷയത്തിൽ പരിശീലന പരിപാടി നടത്തുന്നു. രജിസ്ട്രേഷൻ ഫീസ് 20 രൂപ. ആധാർ കാർഡിൻ്റെയും ബാങ്ക് പാസ്സ്ബുക്കിന്റെയും പകർപ്പുകൾ പരിശീലന സമയത്ത് ഹാജരാക്കേണ്ടതാണ്. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് ദിനബത്ത, യാത്രാബത്ത എന്നിവ ലഭിക്കും. ജനുവരി 11 ന് വൈകീട്ട് 5നകം 0495-2414579 എന്ന നമ്പർ വഴിയോ നേരിട്ടോ രജിസ്റ്റർ ചെയ്യുക. പരിശീലനത്തിന് പങ്കെടുക്കുന്നതിനുള്ള അവസരം കൺഫർമേഷൻ ലഭിക്കുന്നവർക്ക് മാത്രമാണ്.