Menu Close

വെറ്ററിനറി ഡോക്ടർമാർക്കായി ആന പരിപാലനത്തിൽ ഏകദിന പരിശീലനം

കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയും വനം-വന്യജീവി വകുപ്പ് സോഷ്യൽ ഫോറസ്ട്രി വിഭാഗവും ചേർന്ന് മൃഗസംരക്ഷണ വകുപ്പ് എറണാകുളം സെൻട്രൽ റീജിയണിലുൾപ്പെടുന്ന വെറ്ററിനറി ഡോക്ടർമാർക്കായി ആന പരിപാലനത്തിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. മണ്ണുത്തി വെറ്ററിനറി കോളേജ് സെമിനാർ ഹാളിൽ വെച്ച് നടന്ന പരിപാടി എറണാകുളം സെൻട്രൽ റീജിയൺ ഫോറസ്റ്റ് കൺസർവേറ്റർ ശ്രീമതി ഇന്ദു വിജയൻ IFS ഉദ്ഘാടനം ചെയ്തു. വെറ്ററിനറി സർവ്വകലാശാലയുടെ ആന ഗവേഷണകേന്ദ്രത്തിന്റെയും സംരംഭകത്വവിഭാ​ഗത്തിന്റെയും ഡയറക്ടറായ ​ഡോ. ടി എസ് രാജീവ് മുഖ്യപ്രഭാഷണം നടത്തി. എറണാകുളം ഫ്ലൈയിങ് സ്ക്വാഡ് DFO മനു സത്യൻ, ഡോ ടി എസ് രാജീവ്, ഡോ. പി ബി ​ഗിരിദാസ്, ഡോ. പൊന്നുമണി, ഡോ ബിനു ​ഗോപിനാഥ് എന്നിവർ കാട്ടാനകളുടെയും നാട്ടാനകളുടെയും പരിപാലനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ സെഷനുകൾ നയിച്ചു. എറണാകുളം സെൻട്രൽ റീജിയണിൽ നിന്നുള്ള എഴുപതോളം വെറ്ററിനറി ഡോക്ടർമാർ പരിശീലനത്തിൽ പങ്കെടുത്തു.