Menu Close

നിറപൊലി അഗ്രി എക്സ്പോ 2025

മലപ്പുറം ജില്ലാ പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ ചുങ്കത്തറ ജില്ലാ കൃഷിഫാമില്‍ 2025 ജനുവരി രണ്ട് മുതല്‍ ആറ് വരെ അന്താരാഷ്ട്ര കാര്‍ഷിക പ്രദര്‍ശന വിപണന മേള നിറപൊലി അഗ്രി എക്സ്പോ നടത്തുന്നു. സംസ്ഥാന കാര്‍ഷിക വികസന- കര്‍ഷക വകുപ്പിന്റെ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ക്ക് പുറമെ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രാജ്യത്തെ വിവിധ സ്ഥാപനങ്ങളുടെ നൂറോളം സ്റ്റാളുകള്‍ മേളയില്‍ ഉണ്ടാവും. വിവിധങ്ങളായ നടീല്‍ വസ്തുക്കള്‍, മൂല്യവര്‍ധിത കാര്‍ഷികോല്‍പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും വില്‍പ്പനയും മേളയിലുണ്ടാവും. ആധുനിക കാര്‍ഷിക യന്ത്രസാമഗ്രികളുടെ പ്രദര്‍ശനം, വിദ്യാര്‍ഥികള്‍ക്കായി വിവിധ മല്‍സരങ്ങള്‍, കുട്ടികള്‍ക്കുള്ള പിക്നിക് പാര്‍ക്ക് ഫുഡ് കോര്‍ട്ട് തുടങ്ങിയവയും സജ്ജീകരിക്കും. മേളയോടനുബന്ധിച്ച് വിവിധ വിഷയങ്ങളില്‍ കാര്‍ഷിക സെമിനാറുകളും സംഘടിപ്പിക്കും.