കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കൂടുതല്‍ നിക്ഷേപം ലഭ്യമാക്കി കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച് സംസ്ഥാന കൃഷിവകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന വായ്പാ ധനസഹായപദ്ധതിയാണ് കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന നിധി (അഗികള്ച്ചര് ഇൻഫ്രാസ്ട്രക്ചര്‍ ഫണ്ട്). ചടയമംഗലം, വെട്ടിക്കവല അഞ്ചല്‍, പുനലൂര്‍ എന്നീ ബ്ലോക്കുകളില്‍നിന്നും സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സംരംഭം തുടങ്ങിയവര്‍ക്കും അഗ്രി ഇൻഫ്രാസ്ട്രക്ചര്‍ ഫണ്ടിന്റെ ആനുകൂല്യം ലഭ്യമാക്കുന്നതിന്റെ ഭാഗമായി 2024 നവംബര്‍ 8 ന് രാവിലെ 10 മണിയ്ക്ക് ചടയമംഗലം ബ്ലോക്ക് ഓഫീസില്‍ വച്ചു ഇതുമായി ബന്ധപ്പെട്ട ഒരു പരിപാടി സംഘടിപ്പക്കുന്നു.