Menu Close

‘നഴ്സറി ടെക്നിക്സ്’ വിഷയത്തില്‍ പരിശീലനം

കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴിലുള്ള തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജിലെ ഇന്‍സ്ട്രക്ഷണല്‍ ഫാമില്‍ നിന്നും 2024 ഒക്ടോബര്‍ 21 മുതല്‍ 2024 നവംബര്‍ 6 വരെ നഴ്സറി ടെക്നിക്സ് എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പച്ചക്കറി- പഴവര്‍ഗ്ഗ- അലങ്കാര ചെടികളിലെ തൈ ഉല്പാദന രീതികള്‍, ഗ്രാഫ്റ്റിങ്, ബഡ്ഡിങ്, ലയറിങ്, രോഗ കീടനിയന്ത്രണം എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകളും പ്രായോഗിക പരിശീലനവും ലഭിക്കുന്നതാണ്. 20 പേര്‍ക്കാണ് അവസരം. പരിശീലന ഫീസ് 4000/- രൂപ. താല്പര്യമുള്ളവര്‍ താഴെ പറയുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍: 9895487537 വിളിക്കേണ്ട സമയം: പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ.