Menu Close

ശാസ്ത്രീയ പശുപരിപാലനത്തിൽ പരിശീലനം

ക്ഷീരവികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് 2024 ഒക്ടോബര്‍ 21 മുതല്‍ 25 വരെയുള്ള 5 പ്രവൃത്തി ദിവസങ്ങളില്‍ ക്ഷീരകര്‍ഷകര്‍ക്കായി നടക്കുന്ന ‘ശാസ്ത്രീയ പശു പരിപാലനം’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കാൻ താല്പര്യമുള്ളവര്‍ 2024 ഒക്ടോബര്‍ 19 ന് വൈകുന്നേരം 5 മണിയ്ക്ക് മുമ്പായി പരിശീലനകേന്ദ്രത്തില്‍ ഫോണ്‍ മുഖേനയോ, നേരിട്ടോ register ചെയ്യേണ്ടതാണ്. പരിശീലനത്തില്‍ പങ്കെടുക്കുവാൻ താല്പര്യമുള്ളവര്‍ പരിശീലനത്തിന് എത്തുമ്പോൾ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്‍റെ പകര്‍പ്പ് എന്നിവ ഹാജരാക്കേണ്ടതാണ്. രജിസ്ട്രേഷൻ ഫീസ് 20 രൂപ. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഓരോ ദിവസവും 150/- രൂപ ദിന ബത്തയും ആകെ 100/- രൂപ യാത്രാബത്തയും നല്‍കുന്നതാണ്. ഫോണ്‍ – 0471 – 2440911, മേല്‍വിലാസം :ക്ഷീരപരിശീലന കേന്ദ്രം, പൊട്ടക്കുഴി റോഡ്, പട്ടം, പട്ടം പി.ഒ., തിരുവനന്തപുരം 695004, Email ID: principaldtctvm@gmail.com