Menu Close

വെറ്ററിനറി സർവ്വകലാശാലയുടെ പ്ലാന്റ് ഓപ്പറേറ്റർ ടെക്നിഷ്യൻ ഒഴിവ്

കേരള വെറ്ററിനറി ആന്റ് അനിമൽസയൻസ് സർവ്വകലാശാലയുടെ മണ്ണുത്തി ‍ഡെയറി പ്ലാന്റിലേക്ക് താല്ക്കാലിക ദിവസവേതനാടിസ്ഥാനത്തിൽ ടെക്നിഷ്യൻ (​ഗ്രേഡ്-II) പ്ലാന്റ് ഓപ്പറേറ്റർ തസ്തികയിലേക്ക് അർഹരായ ഉദ്യോ​ഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ മെക്കാനിക്കൽ റെഫ്രിജറേഷൻ ആന്റ് എയർകണ്ടീഷനിങ് വിഷയത്തിൽ ഐ ടി ഐ സർട്ടിഫിക്കറ്റ്, ഏതെങ്കിലും അം​ഗീകൃത ഡെയറി പ്ലാന്റിൽ ഉപകരണങ്ങളുടെ ഓപ്പറേഷൻ-മെയിന്റനൻസിൽ 3 വർഷത്തെ പരിചയം എന്നിവയാണ് വേണ്ട യോ​ഗ്യതകൾ. 730 രൂപയാണ് പോസ്റ്റിന് നിശ്ചയിച്ചിരിക്കുന്ന ദിവസവേതനം (മാസവേതനം പരമാവധി 19,710 രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്). അപേക്ഷിക്കാനാ​​ഗ്രഹിക്കുന്നവർ 2024 ആ​ഗസ്റ്റ് 30ന് മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റുകളുമായി മണ്ണുത്തി ഡെയറി പ്ലാന്റിൽ രാവിലെ 9.30ന് അഭിമുഖത്തിനായി എത്തേണ്ടതാണ്. ഫോൺ – 0487 2370848, 9496562748 എന്നീ നമ്പറുകളിൽ വിളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *