Menu Close

‘ശാസ്ത്രീയമായ പശു പരിപാലനം’: പരിശീലനപരിപാടി 12 മുതല്‍

ക്ഷീരവികസന വകുപ്പിന്‍റെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് 2024 ഓഗസ്റ്റ് 12 മുതല്‍ 17 വരെയുള്ള 5 പ്രവൃത്തി ദിവസങ്ങളില്‍ ക്ഷീരകര്‍ഷകര്‍ക്കായി ‘ശാസ്ത്രീയമായ പശു പരിപാലനം’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. പരിശീലനപരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 2024 ഓഗസ്റ്റ് 9 -ാം തീയതി വൈകുന്നേരം 5 മണിയ്ക്ക് മുമ്പായി ഈ പരിശീലനകേന്ദ്രത്തില്‍ ഫോണ്‍ മുഖേനയോ നേരിട്ടോ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ പരിശീലനത്തിന് എത്തുമ്പോള്‍ ആധാര്‍ കാര്‍ഡിന്‍റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്‍റെ പകര്‍പ്പ് എന്നിവ ഹാജരാക്കേണ്ടതാണ്. രജിസ്ട്രേഷന്‍ ഫീസ് 20 രൂപ. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഓരോ ദിവസവും 150/- രൂപ ദിനബത്തയും ആകെ 100/- രൂപ യാത്രാബത്തയും നല്‍കുന്നതാണ്. വിലാസം – ക്ഷീരപരിശീലന കേന്ദ്രം, പൊട്ടക്കുഴി റോഡ്, പട്ടം, പട്ടം പി.ഒ.തിരുവനന്തപുരം – 695004. ഫോൺ – 0471-2440911, ഇ മെയിൽ- principaldtctvm@gmail.com.