Menu Close

ചെറുന്നിയൂരിൽ മികച്ച കര്‍ഷകർക്ക് ആദരവ്

വര്‍ക്കല ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷകദിനമായ ചിങ്ങം ഒന്നിന് മികച്ച കര്‍ഷകരെ ആദരിക്കുന്നു. 13 വിഭാഗങ്ങളിലായുള്ള മികച്ച കര്‍ഷകരെ കണ്ടെുത്തുന്നതിനായി അര്‍ഹതയുള്ള കര്‍ഷകര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ പാസ്പോര്‍ട്ട് സൈസിലുള്ള ഫോട്ടോ സഹിതം 2024 ആഗസ്റ്റ് രണ്ടിന് വൈകുന്നേരം മൂന്നു മണിക്ക് മുമ്പ് ചെറുന്നിയൂര്‍ കൃഷിഭവനില്‍ നല്‍കേണ്ടതാണ്.