Menu Close

ഉദയനാപുരത്ത് പാല്‍ഗുണനിലവാര ബോധവല്‍ക്കരണ പരിപാടി

ക്ഷീരവികസനവകുപ്പ് ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തിന്‍റെയും ഉദയനാപുരം ക്ഷീരസഹകരണസംഘത്തിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ പാല്‍ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ക്ഷീരോല്പാദകരേയും, ഉപഭോക്താക്കളെയും ഉള്‍പ്പെടുത്തി പാല്‍ഗുണനിലവാര ബോധവല്‍ക്കരണപരിപാടി 2024 ജൂലൈ 24-ാം തിയതി രാവിലെ 9.30മണി മുതല്‍ ഉദയനാപുരം സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ വച്ച് നടത്തപ്പെടുന്നതാണ്. ക്ഷീരവികസന വകുപ്പിലെ സാങ്കേതിക വിദഗ്ധര്‍ പരിപാടിയില്‍ ക്ലാസ്സുകള്‍ നയിക്കുന്നതാണ്. ഈ പരിപാടിയിലൂടെ ക്ഷീരകര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന പാലിന്‍റെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് ബോധവല്‍കരണം നടത്തുന്നു.