ക്ഷീരവികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീരപരിശീലനകേന്ദ്രത്തില്‍ വച്ച് 2024 ജൂലൈ 20 മുതല്‍ 31 വരെയുള്ള 10 പ്രവൃത്തിദിവസങ്ങളില്‍ ‘ക്ഷീരോല്പന്ന നിര്‍മ്മാണപരിശീലനം’ എന്ന വിഷയത്തില്‍ പരിശീലനപരിപാടി ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 2024 ജൂലൈ 19-ാം തീയതി വൈകുന്നേരം 5 മണിയ്ക്ക് മുമ്പായി ഈ പരിശീലനകേന്ദ്രത്തില്‍ ഫോണ്‍ മുഖേനയോ, നേരിട്ടോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്ട്രേഷന്‍ ഫീസ് 135/- രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് വിലാസം – ക്ഷീരപരിശീലന കേന്ദ്രം, പൊട്ടക്കുഴി റോഡ്, പട്ടം, പട്ടം പി.ഒ., തിരുവനന്തപുരം – 695004, ഫോൺ – 0471-2440911, ഇ-മെയില്‍ – principaldtctvm@gmail.com