Menu Close

തെക്കന്‍-മധ്യ മേഖലകളില്‍ ഒരാഴ്ചകൂടി മഴസാധ്യത.

ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും സൃഷ്ടിക്കുന്ന മഴ ഈയാഴ്ച കൂടി നിലനിന്നേക്കാമെന്നാണ് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ നിരീക്ഷണങ്ങളില്‍ സൂചിപ്പിക്കുന്നത്. വരും ദിവസങ്ങളില്‍ പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളില്‍ മഴ കനത്തേക്കാം. വടക്കന്‍കേരളത്തില്‍ അടുത്ത രണ്ടുമൂന്നുദിവസംകൊണ്ട് മഴയുടെ തോത് കുറയുമെന്നാണ് തോന്നുന്നതെങ്കില്‍ മധ്യ തെക്കന്‍ മേഖലകളില്‍ ഈയാഴ്ചകൂടി ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ പെയ്യാനുള്ള സാധ്യതയാണുകാണുന്നത്.

അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ 2024 മെയ് 22ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 23ന് ഇടുക്കി, പാലക്കാട് ജില്ലകളിലും കേന്ദ്രകാലാവസ്ഥാവകുപ്പ് ചുവപ്പ്ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നു.
അതിതീവ്രമഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയംകൊണ്ട് വലിയ മഴയുണ്ടാകാം. അതു ചിലപ്പോള്‍, മലവെള്ളപ്പാച്ചിലും മിന്നൽപ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും കാരണമാകാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പുനല്‍കുന്നു.

അടുത്ത 5 ദിവസത്തേക്കുള്ള മഴസാധ്യതാപ്രവചനം
ചുവപ്പുജാഗ്രത
2024 മെയ് 22 : പത്തനംതിട്ട, ഇടുക്കി
2024 മെയ് 23 : ഇടുക്കി, പാലക്കാട്
ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

ഓറഞ്ചുജാഗ്രത
2024 മെയ് 21: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ
2024 മെയ് 22: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം
2024 മെയ് 23: എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്
2024 മെയ് 24: ഇടുക്കി, പാലക്കാട്
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

മഞ്ഞജാഗ്രത
2024 മെയ് 21 : പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
2024 മെയ് 22 : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
2024 മെയ് 23 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസറഗോഡ്
2024 മെയ് 24 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം
2024 മെയ് 25: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

മഴസാധ്യത ഇന്നുമുതല്‍ അഞ്ചു (2024 മെയ് 21-22-23-24-25) ദിവസങ്ങളില്‍:
(അവലംബം: കേന്ദ്ര കാലാവസ്ഥാവകുപ്പ്)

തിരുവനന്തപുരം : അതിശക്തമായ മഴ- അതിശക്തമായ മഴ– ശക്തമായ മഴ- ശക്തമായ മഴ – ശക്തമായ മഴ
കൊല്ലം : അതിശക്തമായ മഴ- അതിശക്തമായ മഴ– ശക്തമായ മഴ- ശക്തമായ മഴ – ശക്തമായ മഴ
പത്തനംതിട്ട : അതിശക്തമായ മഴ- അതിതീവ്രമായ മഴ– ശക്തമായ മഴ- ശക്തമായ മഴ – ശക്തമായ മഴ
ആലപ്പുഴ : അതിശക്തമായ മഴ- അതിശക്തമായ മഴ– ശക്തമായ മഴ- ശക്തമായ മഴ – ശക്തമായ മഴ
കോട്ടയം : അതിശക്തമായ മഴ- അതിശക്തമായ മഴ– ശക്തമായ മഴ- ശക്തമായ മഴ – ശക്തമായ മഴ
എറണാകുളം : അതിശക്തമായ മഴ- അതിശക്തമായ മഴ– അതിശക്തമായ മഴ- ശക്തമായ മഴ – ശക്തമായ മഴ
ഇടുക്കി : അതിശക്തമായ മഴ- അതിതീവ്രമായ മഴ– അതിതീവ്രമായ മഴ- അതിശക്തമായ മഴ – ശക്തമായ മഴ
തൃശൂര്‍ : അതിശക്തമായ മഴ- അതിശക്തമായ മഴ- അതിശക്തമായ മഴ- ശക്തമായ മഴ – നേരിയ മഴ
പാലക്കാട് : ശക്തമായ മഴ- അതിശക്തമായ മഴ- അതിതീവ്രമായ മഴ- ശക്തമായ മഴ – നേരിയ മഴ
മലപ്പുറം: ശക്തമായ മഴ- അതിശക്തമായ മഴ- അതിശക്തമായ മഴ- ശക്തമായ മഴ- നേരിയ മഴ
കോഴിക്കോട് : ശക്തമായ മഴ-ശക്തമായ മഴ-അതിശക്തമായ മഴ- നേരിയ മഴ- നേരിയ മഴ
വയനാട്: ശക്തമായ മഴ-ശക്തമായ മഴ-അതിശക്തമായ മഴ- നേരിയ മഴ- നേരിയ മഴ
കണ്ണൂര്‍ : ശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ – നേരിയ മഴ-നേരിയ മഴ
കാസറഗോഡ് : ശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ – നേരിയ മഴ-നേരിയ മഴ

മഴസാധ്യതാപ്രവചനത്തിലെ വിവിധതലത്തിലുള്ള തീവ്രതയും മുന്നറിയിപ്പിന്റെ സ്വഭാവവും രേഖപ്പെടുത്തിയിരിക്കുന്ന രീതി:

  1. വെള്ള: മഴയില്ല (മുന്നറിയിപ്പില്ല)
  2. പച്ച: നേരിയ മഴ (മുന്നറിയിപ്പില്ല),
  3. മഞ്ഞ: ശക്തമായ മഴ (മഞ്ഞജാഗ്രത : അറിയിപ്പുകള്‍ ശ്രദ്ധിക്കുക)
  4. ഓറഞ്ച്: അതിശക്തമായ മഴ ( ഓറഞ്ച്ജാഗ്രത: ജാഗ്രത പാലിക്കുക)
  5. ചുവപ്പ്: അതിതീവ്രമായ മഴ (ചുവപ്പുജാഗ്രത: മുന്നറിയിപ്പുകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുക)

ഇടിമിന്നൽ ജാഗ്രതാനിർദേശം
2024 മെയ് 21 മുതൽ 23 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത.
2024 മെയ് 24, 25 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത.

ഉയർന്ന തിരമാല ജാഗ്രതാനിർദ്ദേശം
കേരള തീരത്ത് വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ മെയ് 21 രാത്രി 11.30 വരെ 0.5 മുതൽ 3.1 മീറ്റർവരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. അതിന്റെ വേഗത സെക്കൻഡിൽ 14 cm നും 68 cm നുമിടയിൽ മാറിവരുവാൻ സാധ്യതയുണ്ട്.
തെക്കൻ തമിഴ്നാടുതീരത്ത് കുളച്ചൽ മുതൽ കിലക്കരൈ വരെ മെയ് 21 രാത്രി 11.30 വരെ 0.5 മുതൽ 3.3 മീറ്റർവരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. അതിന്റെ വേഗത സെക്കൻഡിൽ 14 cmനും 58 cm നുമിടയിൽ മാറിവരുവാൻ സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരളതീരത്തുനിന്ന് കടലിൽപ്പോകാൻ പാടില്ല. മുന്നറിയിപ്പ് കർശനമായി പാലിക്കണം.