റബ്ബര്‍കൃഷിയുമായി ബന്ധപ്പെട്ട കോണ്ടൂര് ലൈനിങ്, കുഴിയെടുപ്പ്, നിരപ്പുതട്ടുകളുടെ നിര്‍മാണം, തൈനടീല്‍ എന്നിങ്ങനെയുളള വിഷയങ്ങളെക്കുറിച്ച് അറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററില്‍ വിളിക്കാം. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് 2024 ഏപ്രിൽ 5ന് രാവിലെ പത്തു മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞ മറുപടി പറയും. കോള്‍ സെന്റര്‍ നമ്പര്‍ – 0481 2576622.