കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്) “പഴം-പച്ചക്കറി സംസ്കരണവും വിപണനവും” എന്ന ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
മലയാള ഭാഷയിലുള്ള ഈ കോഴ്സിന്റെ ദൈര്‍ഘ്യം മൂന്നുമാസമാണ്. താല്പര്യമുള്ളവര്ക്ക് www.celkau.in എന്ന വെബ്സൈറ്റിലെ ‘ഓണ്‍ലൈന്‍ സർട്ടിഫിക്കറ്റ് കോഴ്സ്’ എന്ന ലിങ്കിലൂടെ രജിസ്റ്റേഷന് ഫോറം പൂരിപ്പിച്ചു സമർപ്പിക്കാവുന്നതാണ്. 50% മാര്‍ക്കോടുകൂടി SSLC / തത്തുല്ല്യ വിദ്യാഭ്യാസമാണ് ഏറ്റവും കുറഞ്ഞ യോഗ്യത. കോഴ്സ് ആരംഭിക്കുന്ന തിയ്യതി: 2024 ഏപ്രിൽ 17. രജിസ്റ്റര്‍ ചെയ്യേണ്ട അവസാനതീയതി: 2024 ഏപ്രിൽ 16. കൂടുതല്‍ വിവരങ്ങള്‍ പ്രസ്തുത വെബ്സൈറ്റില്‍ ലഭ്യമാണ്. സംശയങ്ങള്‍ക്ക് celkau@gmail.com ലേക്ക് ഇ-മെയില്‍ ആയോ 04872438567, 04872438565, 8547837256, 9497353389 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.