ചെറുമണി ധാന്യങ്ങളുടെ (മില്ലെറ്റ്) വിവിധ ഇനങ്ങളെക്കുറിച്ചും, അവയുടെ കൃഷി രീതികളെക്കുറിച്ചും, അവയില്‍ നിന്നുണ്ടാക്കാവുന്ന നൂതന ഉത്പന്നങ്ങളെ കുറിച്ചുമുള്ള ഏകദിന പരിശീലന പരിപാടി 2024 മാര്‍ച്ച് 1 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ വെള്ളായണി കാര്‍ഷിക കോളേജില്‍ വച്ച് നടക്കുന്നു. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് പരിശീലനത്തില്‍ പങ്കെടുക്കാന്‍ മുന്‍ഗണന ലഭിക്കുന്നത്. പരിശീലന ഫീസ് 500 രൂപ. പേര് രജിസ്റ്റര്‍ ചെയ്യാനുമായി 8891540778, 8075296383 എന്നീ നമ്പറുകളില്‍ വിളിക്കുകയോ, വാട്സാപ്പ് സന്ദേശം അയക്കുകയോ ചെയ്യുക.