പശുക്കളെ പകല്‍ 11 നും ഉച്ചയ്ക്ക് മൂന്നിനും ഇടയിലുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളില്‍ മേയാന്‍ വിടരുത്, പാടത്ത് കെട്ടിയിടാനുംപാടില്ല.
ആസ്ബസ്റ്റോസ്-തകര ഷീറ്റ് കൂടാരങ്ങളില്‍നിന്ന് പുറത്തിറക്കി മരത്തണലില്‍ കെട്ടിയിടാം. തെങ്ങോല/ടാര്‍പോളിന്‍ ഉപയോഗിച്ചുള്ള മേല്‍ക്കൂര ചൂടിനെ പ്രതിരോധിക്കും.
തൊഴുത്തില്‍ മുഴുവന്‍ സമയവും ഫാനിടാം. അരമണിക്കൂര്‍ കൂടുമ്പോള്‍ പശുക്കളെ നനയ്ക്കാം.
വാഹനത്തില്‍ കയറ്റിയുള്ള ദീര്‍ഘദൂര യാത്രകള്‍ രാവിലെയും വൈകുന്നേരവുമായി ക്രമീകരിക്കണം.
നിര്‍ജലീകരണം തടയാനും കറവനഷ്ടം കുറയ്ക്കുന്നതിനുമായി തൊഴുത്തില്‍ 24 മണിക്കൂറും തണുത്ത കുടിവെള്ളം ലഭ്യമാക്കണം. കുടിവെള്ളം ചൂടുപിടിക്കുന്നത് തടയാന്‍ ടാങ്കുകളും വിതരണപൈപ്പുകളും നനച്ച ചണച്ചാക്ക് ഉപയോഗിച്ച് പൊതിയാം.
നിലവാരം ഉള്ള കാലിതീറ്റ ഉറപ്പാക്കണം. ധാതു-ലവണ മിശ്രിതങ്ങള്‍ ചേര്‍ക്കണം.
സൂര്യാഘാതലക്ഷണങ്ങള്‍ കണ്ടാല്‍ അടിയന്തരവൈദ്യസഹായത്തിനായി ജില്ലാ വെറ്ററിനറി കേന്ദ്രവുമായി ബന്ധപ്പെടണം