കേരഗ്രാമം പദ്ധതിയുടെ ഭാഗമായി കരുമാല്ലൂർ കൃഷിഭവന്റെ നേതൃത്വത്തിൽ ഉൽപാദനം ആരംഭിച്ച കേരഗ്രാം ഓയിൽ വിപണിയിൽ ലഭ്യമായി തുടങ്ങി. കരുമാല്ലൂർ സെറ്റിൽമെന്റിന് സമീപം പണികഴിപ്പിച്ച പുതിയ മില്ലിലാണ് കർഷകരിൽ നിന്ന് തേങ്ങ സംഭരിച്ചു വെളിച്ചെണ്ണയാക്കി വിപണിയിൽ എത്തിക്കുന്നത്. മില്ലിൽ വില്പനക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഒരു ദിവസം 25 മുതൽ 30 ലിറ്റർ വെളിച്ചെണ്ണ വരെ മില്ലിൽ ഉല്പാദിപ്പിക്കാൻ കഴിയും. ഒരു കിലോഗ്രാം വെളിച്ചെണ്ണക്ക് 220 രൂപയാണ് ഈടാക്കുന്നത്.
കരുമാലൂർ പഞ്ചായത്തിന്റെയും കേരഗ്രാം സൊസൈറ്റിയുടെയും സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിക്ക് അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന മെഷീനുകൾ മുഴുവൻ സബ്സിഡിയോടെയാണ് കൃഷിഭവൻ വാങ്ങി നൽകിയത്.