വിളനാശമുണ്ടായാല്‍ കര്‍ഷകനു സഹായമാകുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ചേരാന്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി 2023 ഡിസംബര്‍ 31 ആണ്. കാലാവസ്ഥധിഷ്ഠിത പദ്ധതിയില്‍ തെങ്ങ്, റബ്ബര്‍, നെല്ല്, വാഴ, കവുങ്ങ്, കുരുമുളക്, മഞ്ഞള്‍, ജാതി, കൊക്കോ, വെറ്റില, ഏലം, ഗ്രാമ്പൂ, ഇഞ്ചി, മാവ്, പൈനാപ്പിള്‍, കശുമാവ്, മരച്ചീനി, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ (ചേമ്പ്, ചേന, കാച്ചില്, ചെറു കിഴങ്ങ്, മധുരക്കിഴങ്ങ്) പയര്‍വര്‍ഗ്ഗങ്ങള്‍ (ഉഴുന്ന്, പയര്‍, ചെറുപയര്‍, ഗ്രീന്‍ പീസ്, സോയാബീന്‍) പച്ചക്കറി വിളകള്‍ (പടവലം, പാവല്‍, വള്ളി പയര്‍, കുമ്പളം, മത്തന്‍, വെള്ളരി, വെണ്ട, പച്ചമുളക്) എന്നീ വിളകള്‍ക്കും പരിരക്ഷ ലഭിക്കും. കാലാവസ്ഥാ നിശ്ചിത വിള ഇന്‍ഷുറന്‍സില്‍ ഓരോ വിളക്കും വെവ്വേറെ പ്രതികൂല കാലാവസ്ഥ ഘടകങ്ങളും അതു കൃഷിഭവന് അല്ലെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനിയെ നേരിട്ടോ രേഖാമൂലമോ 1800-425-7064 എന്ന ടോള്‍ ഫ്രീ നമ്പറിലോ അറിയിക്കേണ്ടതാണ്. സി.എസ്.സി ഡിജിറ്റല്‍ സേവകേന്ദ്രങ്ങള്‍ വഴി കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ ആയി രജിസ്റ്റർ ചെയ്യാം. വിജ്ഞാപിത വിളകള്‍ക്ക് വായ്പ എടുത്ത കര്ഷകരാണെങ്കില് അവരെ അതതു ബാങ്കുകള്‍ക്കും പദ്ധതിയില്‍ ചേര്‍ക്കാം. അപേക്ഷ പൂരിപ്പിച്ച ശേഷം നിശ്ചിത പ്രീമിയം തുക, ആധാറിന്റെ പകര്‍പ്പ്, നികുതി രസീതിന്റെ പകര്‍പ്പ്, ബാങ്ക് പാസ്സ്ബുക്കിന്റെ പകര്‍പ്പ്, പാട്ടത്തിനു കൃഷി ചെയ്യുന്നവരാണെങ്കില്‍ പാട്ടക്കരാറിന്റെ പകര്‍പ്പ് എന്നിവ കൂടി സമര്‍പ്പിക്കണം.