കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
തൃക്കരിപ്പൂരിലെ കാര്‍ഷിക പുരോഗതി
✓ ഉൽപാദന-സേവന-വിപണ മേഖലകളിലായി 161 കൃഷിക്കൂട്ടങ്ങൾ
✓ ഒരു കൃഷിഭവൻ-ഒരു ഉത്പന്നം പദ്ധതി പ്രകാരം 9 നൂതന സംരംഭങ്ങൾ ആരംഭിച്ചു.
✓ എല്ലാ പഞ്ചായത്തിലും റൂഫ് ടോപ്പ് കൃഷി തുടങ്ങി.
✓ സ്മാർട്ട് കൃഷിഭവനായി കയ്യൂർ ചീമേനി.
✓ പിലിക്കോട് പഞ്ചായത്തിനെ സോഷ്യൽ ഓഡിറ്റിങ്ങിനായി തെരഞ്ഞെടുത്തു.
✓ സമഗ്ര നാളികേര വികസന പദ്ധതി 299.05 ഹെക്ടറിൽ.
✓ 397.5 ഹെക്ടറിൽ ജൈവകൃഷി നടക്കുന്നു.
✓ സമഗ്ര പച്ചക്കറി വികസന വികസന പദ്ധതി 296 ഹെക്ടറിൽ
✓ കാസർഗോഡ് വികസന പാക്കേജ് 10 ഹെക്ടർ
✓ ആർ ഐ ഡി എഫ് പദ്ധതി 153.79 ഹെക്ടർ
✓ സുഗന്ധ വിള വികസനം 86.5 ഹെക്ടർ