കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
കാഞ്ഞങ്ങാടിലെ കാര്‍ഷിക പുരോഗതി
✓ RKVY പദ്ധതി പ്രകാരം കാഞ്ഞങ്ങാട് മില്ലറ്റ് കഫേ കേന്ദ്രം.
✓ മടിക്കൈ പഞ്ചായത്തിൽ 10 ഹെക്ടറിൽ ചെറുധാന്യകൃഷി സാധ്യമാക്കി.
✓ ഒരു കൃഷിഭവൻ -ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം 8 നൂതന സംരംഭങ്ങൾ ആരംഭിച്ചു.
✓ സുരക്ഷിത ഭക്ഷ്യോൽപന്നങ്ങളുടെ വിപണനത്തിനായി 9 ഇക്കോഷോപ്പുകൾ തുടങ്ങി
✓ കാഞ്ഞങ്ങാട് കേരളാഗ്രോ ബ്രാൻഡ് ഷോപ്പ്.
✓ RIDF ൽ ഉൾപ്പെടുത്തി 1985 ഹെക്ടറിൽ വികസന പദ്ധതികൾ.