രാഷ്ട്രീയ ഗോകുല്മിഷനു കീഴില്‍ ABIP-SS (Accelerated Breed Improvement
Programme- Sex Sorted) പദ്ധതിയിലൂടെ കെ.എല്‍.ഡി ബോര്‍ഡ് നടപ്പിലാക്കുന്ന ലിംഗനിര്‍ണ്ണയം ചെയ്ത ബീജമാത്രകളുടെ വിതരണം തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തിരഞ്ഞെടുക്കെപ്പെട്ട AI സെന്ററുകളില്‍നിന്ന് ആരംഭിച്ചിട്ടുണ്ട്. അത്യുല്പാദനശേഷിയുളള HF (Holstein Friesian), ജേഴ്സി, സങ്കരയിനം ജനുസ്സുകളുടെ ബീജമാത്രകള്‍ ഇത്തരത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്. നിശ്ചിതതുക അടച്ചു രജിസ്റ്റര്‍ ചെയ്യുന്ന ക്ഷീരകര്‍ഷകര്‍ക്ക് പദ്ധതിയില്‍ പങ്കാളികളാകാം. വിശദവിവരങ്ങള്‍ക്ക് മൂവാറ്റുപുഴ കെ.എല്‍.ഡി ബോര്‍ഡിലെ മാനേജരുമായി 9446004280 എന്ന ഫോണ്‍ നമ്പരിലോ തിരുവനന്തപുരം കെ.എല്‍.ഡി ബോര്‍ഡിലെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (AH) മായി 9446226600 എന്ന നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.