കോട്ടയം, ജില്ലാ പഞ്ചായത്തിന്റെ ജനകീയാസൂത്രണ പരിപാടി 2023-24 പദ്ധതി പ്രകാരം ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പൊതുജലാശയത്തിലെ മത്സ്യവിത്ത് നിക്ഷേപം പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. കോട്ടയം നഗരസഭയിലെ ആലുംമൂട് കടവിൽ ആറ്റുകൊഞ്ച് കുഞ്ഞുങ്ങളെ നിക്ഷേപിച്ചായിരുന്നു ഉദ്ഘാടനം.തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്.ആർ. രമേഷ് ശശീധരൻ, ജനപ്രതിനിധികൾ, ഫിഷറീസ് ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.