പട്ടുനൂല്‍ കൃഷി വ്യാപനത്തിനായി നടപ്പാക്കുന്ന സില്‍ക്ക് സമഗ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗക്കാരായ കര്‍ഷകര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി അതത് ബ്ലോക്കുകളിലെ പട്ടികജാതി വികസന ഓഫീസര്‍, പട്ടുനൂല്‍ കൃഷി ചെയ്യാന്‍ താത്പര്യമുള്ള പട്ടികജാതി വിഭാഗക്കാരായ കര്‍ഷകര്‍, എസ്.സി പ്രൊമോട്ടര്‍ എന്നിവര്‍ക്ക് പരിശീലനം നല്കുന്നു. സ്വന്തമായോ പാട്ടത്തിനെടുത്തോ ഒരേക്കര്‍ സ്ഥലത്ത് മള്‍ബറി കൃഷിയും പട്ടുനൂല്‍പ്പുഴു വളര്‍ത്തലും നടത്തുന്ന കര്‍ഷകര്‍ക്ക് വിവിധ ഘടകങ്ങളായി നിബന്ധനകള്‍ക്ക് വിധേയമായി 3,73,750 രൂപ സഹായധനമായി നല്‍കുന്നത് സംബന്ധിച്ച് വിശദീകരിക്കുന്നതിനും പരിചയപ്പെടുത്തുന്നതിനുമായാണ് പരിശീലനം സംഘടിപ്പിക്കുന്നത്. 2023 ഒക്ടോബര്‍ 17 ന് രാവിലെ 10.30 ന് കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളിലും അന്നേദിവസം ഉച്ചയ്ക്ക് 2.30 ന് നെന്മാറ ബ്ലോക്ക് പഞ്ചായത്ത് ഹാളിലും, 2023 ഒക്ടോബര്‍ 18 ന് രാവിലെ 10.30 ന് ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളിലും ഉച്ചയ്ക്ക് 2.30 ന് മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിലും. 2023 ഒക്ടോബര്‍ 19 ന് രാവിലെ 10.30ന് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ഹാളിലുമാണ് പരിശീലനമെന്ന് ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 9447443561