കാര്‍ഷികവികസന കര്‍ഷകക്ഷേമവകുപ്പിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച കാസര്‍കോട്, കാറഡുക്ക ബ്ലോക്കുതല കൃഷിശ്രീ സെന്ററിലെ അംഗങ്ങള്‍ക്കുള്ള പ്രത്യേക പരിശീലന പരിപാടി കാസര്‍കോട് എ.ടി.എം.എ ഹാളില്‍ ആരംഭിച്ചു. അംഗങ്ങളെ കാര്‍ഷിക യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതില്‍ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. യന്ത്രങ്ങളുടെ ഉപയോഗ പരിശീലനത്തോടൊപ്പം അറ്റകുറ്റപ്പണികള്‍ക്കുള്ള പരിശീലനവും നല്‍കും. കാസര്‍കോട് കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയമാണ് പരിശീലനം നല്‍കുന്നത്. ആദ്യദിനം കണ്ണൂര്‍ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സുധീര്‍ നാരായണന് ക്ലാസ്സെടുത്തു.