പൂവച്ചൽ ആലമുക്ക് ജംഗ്ഷനില്‍ വെള്ളനാട് ബ്ലോക്ക് ഹോർട്ടികൾച്ചർ ഫാർമേഴ്സ് വെൽഫെയർ സഹകരണ സംഘത്തിന്റെ ഹോർട്ടികൾച്ചർ ഉപകരണ വിപണന കേന്ദ്രം ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ സഹകരണപദ്ധതിയിൽ നിന്ന് മാനേജര്യൽ ഗ്രാന്റ് ഫണ്ടായി ലഭിച്ച അഞ്ച് ലക്ഷം രൂപ വിനിയോഗിച്ചാണ് വിപണനകേന്ദ്രം ഒരുക്കിയത്. എല്ലാത്തരം കാർഷിക മേഖലകള്‍ക്കും ആവശ്യമായ ഉപകരണങ്ങള്‍, ഉത്പന്നങ്ങള്‍ എന്നിവ മൊത്തമായും ചില്ലറയായും ഇവിടെ ലഭിക്കും. നഴ്സറി, പച്ചക്കറി വിത്തുകൾ, ചെടിച്ചട്ടികൾ, ഗ്രോ ബാഗുകൾ, നെറ്റ്, ഹോർട്ടികൾച്ചർ ഉപകരണങ്ങൾ എന്നിവ മിതമായ നിരക്കിലാണ് കർഷകർക്ക് നൽകുന്നത്.