തിരുവനന്തപുരം ‘കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തില്‍, 2025 വര്‍ഷത്തെ പാല്‍കാര്‍ഡ് വിതരണം സംബന്ധിച്ചു നടക്കുന്ന നറുക്കെടുപ്പ് 2024 ഡിസംബർ 16 തിങ്കളാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തുന്നു. നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന അപേക്ഷകര്‍ അന്നേ ദിവസം 11 മണിക്ക് മുമ്പായി ഓഫീസ് അങ്കണത്തില്‍ ഹാജരാകേണ്ടതാണ്. നറുക്കെടുപ്പില്‍ വിജയിക്കുന്നവര്‍ 2024 ഡിസംബര്‍ 17, 18, 19, 20, 21, 23 തീയതികളില്‍, നറുക്കുവീണ നമ്പര്‍ ക്രമപ്രകാരം, 2025 ജനുവരി മാസത്തെ പുതിയ പാല്‍കാര്‍ഡ് എടുക്കുന്നതിനായി ഹാജരാകേണ്ടതാണ്. അപേക്ഷകന്‍ തന്നെ സ്വയം സാക്ഷ്യപ്പെടുത്തിയ, അസ്സല്‍ റേഷന്‍കാര്‍ഡും, ആധാറും സഹിതം രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയും, ഉച്ചയ്ക്ക് 2 മണി മുതല്‍ 3 മണി വരെയും ഹാജരാകുവാന്‍ ശ്രദ്ധിക്കേണ്ടതാണ്.