Menu Close

കുഴല്‍മന്ദം ബ്ലോക്ക് നെല്‍കൃഷി വികസനത്തിന് 1.5 കോടി

കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വര്‍ഷത്തെ വികസന സെമിനാര്‍ സംഘടിപ്പിച്ചു. ഉത്പാദനമേഖലയില്‍ നെല്‍കൃഷി വികസനത്തിന് 1.5 കോടി രൂപ വകയിരുത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. ക്ഷീരമേഖലയുടെ വികസനത്തിന് 25 ലക്ഷവും പശ്ചാത്തല മേഖലയുടെ വികസനത്തിന് രണ്ട് കോടിയോളം രൂപയും വകയിരുത്തിയതായി യോഗത്തില്‍ വിലയിരുത്തി.