Menu Close

ഗിഗിൻസ് വില്ല ഫാമിങ്

സ്ഥലപരിമിതിയുള്ളവർക്ക് ഒരു സംയോജിത കൃഷി നടത്താൻ രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു കൃഷി രീതിയാണ് ഗിഗിൻസ് വില്ല ഫാമിങ്.

മേൽരീതിയിൽ പശു, ആട്, താറാവ്, കോഴി, കാട, പന്നി, മുയൽ, മത്സ്യം, പച്ചക്കറികൾ, ഫലവർഗ്ഗം എന്നിവയെല്ലാം തന്നെ വളർത്താൻ പറ്റുന്ന ഒരു കൃഷി രീതി.കേരള കാർഷിക സർവ്വകലാശാല ശാസ്ത്രഞ്ജനായ ഡോ. ഗിഗിൻ സാർ രൂപകൽപന ചെയ്തതാണ്. ഇത് ഇരുമ്പ് ചട്ടങ്ങളിൽ തീർത്ത തട്ടുതട്ടുകളാക്കി കൂടുകളിൽ, തട്ടുകളിലും വളർത്തി സ്വയം പര്യപ്തത കൈവരിക്കാൻ കഴിയും .തുടക്കത്തിൽ ചിലവ് കൂടുതലാണെങ്കിലും തുടർന്ന് വരുന്ന വർഷങ്ങളിൽ ലാഭകരമാണ്.ഒരു കുടുംബത്തിന് ആവിശ്യമായ എല്ലാ വിധത്തിലുളള പോഷകാഹാരം ലഭ്യമാക്കാൻ ഈ രീതിയിൽ സാധിക്കും. ഒരു സെൻ്റ് സ്ഥലത്ത് സ്ഥാപിക്കാൻ കഴിയുന്ന ഈ വില്ല ഫാമിങ്ങിൽ 2½ സെൻ്റ് സ്ഥലത്തിൽ കൂടുതൽ ലഭ്യമാണ് ,ജൈവ രീതിയിൽ തന്നെയുള്ള കൃഷി നടത്തുന്നതാണ്. പച്ചക്കറി കൃഷിക്കാവശ്യമായി വളം പശു, കോഴി, താറാവ്, ആട് തുടങ്ങിയവയുടെ വിസർജ്യം ശേഖരിച്ചു ഉപയോഗിക്കാം. രു കുടുംബത്തിനാവശ്യമായ പാൽ, മുട്ട, ഇറച്ചി, മത്സ്യം എന്നിവ ഈ ജൈവ ഗൃഹത്തിൽ നിന്ന് ലഭ്യമാണ്. മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ വളമാക്കി മാറ്റുന്നു.

ആയതിനാൽ ഇതിനെ ജൈവ സംയോജിത ഗൃഹം എന്ന് വിളിക്കാം.

Leave a Reply

Your email address will not be published. Required fields are marked *