Menu Close

🌾 രാമച്ചക്കൃഷിക്ക് എല്ലാ സഹായവും

ചാവക്കാട് മേഖലയിലെ രാമച്ചക്കൃഷിക്ക് ആവശ്യമായ എല്ലാ സഹായവും കൃഷിവകുപ്പിന്റെ ഘടകപദ്ധതികളില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ നല്‍കുമെന്ന് കൃഷിവകുപ്പുമന്ത്രി പി പ്രസാദ് പറഞ്ഞു. പുന്നയൂര്‍ക്കുളം രാമച്ചക്കൃഷി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. രാമച്ചത്തില്‍നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിന് ആവശ്യമായ യന്ത്രങ്ങള്‍ വാങ്ങുന്നതിന് കര്‍ഷകര്‍ക്ക് ധനസഹായവും നല്‍കും. 10 ലക്ഷം രൂപ വരെയുള്ള യന്ത്രങ്ങള്‍ വാങ്ങുന്നതിന് 80 ശതമാനം തുക സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി അറിയിച്ചു