കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ വെള്ളാനിക്കര ക്യാമ്പസിലെ കോളേജ് ഓഫ് കോപ്പറേഷൻ ബാങ്കിംഗ് ആൻഡ് മാനേജ്മെൻറ് 2025 -26 അധ്യയന വർഷത്തെ എംബിഎ (അഗ്രി ബിസിനസ് മാനേജ്മെൻറ്) കോഴ്സിലേക്കുള്ള പ്രവേശനത്തിനായി വിജ്ഞാപനം പുറപ്പെടുവിച്ചു. യോഗ്യത അപേക്ഷ ഫീസ് എന്നിവ അടക്കമുള്ള വിശദമായ പ്രോസ്പെക്ടസ് ഡൗൺലോഡ് ചെയ്യുന്നതിനും ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും സർവ്വകലാശാലയുടെ വെബ്സൈറ്റ് www.admissions.kau.in സന്ദർശിക്കുക. ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 03.04.2025.
കൃഷിയില്‍ എംബിഎ ചെയ്യാം
