Menu Close

കമുകിലെ മഞ്ഞളിപ്പ്

കമുകിന്‍റെ ഒരു പ്രധാന പ്രശ്നമാണ് മഞ്ഞളിപ്പ്. ഇത് പല കാരണങ്ങളാല്‍  ഉണ്ടാകാം. മഴക്കാലത്തെ നീര്‍വാര്‍ച്ച ഇല്ലാത്തതാണ് പ്രധാന കാരണം. മണ്ണില്‍നൈട്രജന്‍, പൊട്ടാഷ്, മഗ്നീഷ്യം എന്നിവയുടെ അഭാവം മഞ്ഞളിപ്പിന് ഇടയാക്കും. മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തില്‍ ചിട്ടയായ പരിചരണത്തിലൂടെയും സംയോജിത  വളപ്രയോഗ രീതിയിലൂടെയും മഞ്ഞളിപ്പ് മാറ്റിയെടുക്കാം. എല്ലാവര്‍ഷവും ഓരോ തടത്തിലും ഒരു കിലോഗ്രാം വീതം കുമ്മായം ചേര്‍ക്കുന്നത് നന്നായിരിക്കും.