ഇലകളിൽക്കാണുന്ന നിരവധി മഞ്ഞക്കുത്തുകളും പാടുകളുമാണ് മഞ്ഞപ്പുള്ളിരോഗം ബാധിച്ചതിന്റെ ആദ്യലക്ഷണം. കൂടാതെ ഇലകളിലെ ഞരമ്പുകൾ മഞ്ഞളിച്ചുതടിച്ച് ഇലകൾക്ക് കട്ടികൂടുന്നതായി കാണാം. ഇലയുടെ അരിക് വളഞ്ഞുതിരിഞ്ഞ് കാണുന്നു. മീലിമുട്ടകളാണ് പ്രധാന രോഗവാഹികൾ. ഇവയെ നിയന്ത്രിക്കാൻ റോഗർ 2 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ലായിനിയാക്കി ഇലകളിൽ തളിക്കുക.