വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
സുല്‍ത്താന്‍ ബത്തേരിയിലെ കാര്‍ഷിക പുരോഗതി
✓ പച്ചക്കറി- പൂക്കൃഷിയില്‍ മികവിന്റെ കേന്ദ്രമായി അമ്പലവയല്‍ മാറി.
✓ 138.5 ഹെക്ടര്‍ ഭൂമിയില്‍ ജൈവകൃഷി നടപ്പാക്കി.
✓ 129 ലക്ഷം രൂപ ചെലവില്‍ ആര് കെ വി വൈ-സോളാര്‍ ഹാങിഗ് ഫെന്‍സിങ് പദ്ധതികള്‍.
✓ 169 കൃഷിക്കൂട്ടങ്ങള്‍ രൂപീകരിച്ചു. അവയിലൂടെ 4000 തൊഴിലവസരങ്ങള്‍.
✓ മുള്ളന്കൊള്ളിയില് നാളികേര സംഭരണകേന്ദ്രം.
✓ 493.92 ലക്ഷം രൂപയുടെ RIDF ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍
✓ പൂതാടി സ്മാര്‍ട്ട് കൃഷിഭവനായി.
✓ ചീങ്ങേരി ഫാമിലെ 5 ഹെക്ടറില്‍ ഔഷധകൃഷി.
✓ പുഷ്പകൃഷിയില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് ഫ്ലോറി വില്ലേജുകള്‍ രൂപീകരിച്ചു.
✓ നെന്മേനിയില് 20 ഹെക്ടറില്‍ ചെറുധാന്യകൃഷി നടത്തി.