പുഴുവില്ലാത്ത മാമ്പഴം കിട്ടുവാൻ വിളഞ്ഞ മാങ്ങകൾ പറിച്ചെടുത്ത് ഒരു ബക്കറ്റ് തിളച്ച വെള്ളവും, മുക്കാൽ ബക്കറ്റ് സാധാരണ ഊഷ്മാവിൽ ഉള്ള വെള്ളവും കൂട്ടി ചേർത്തതിൽ ലിറ്ററിന് 1 ഗ്രാം എന്നതോതിൽ കറിയുപ്പ്ചേർത്ത് 15 മിനിറ്റോളം മുക്കിവയ്ക്കുക. അതിന് ശേഷം ഈ മാങ്ങ പുറത്തെടുത്ത് സാധാരണ വെള്ളത്തിൽ കഴുകിതുടച്ചതിനുശേഷം പാക്ക്ചെയ്യുകയോ പഴുപ്പിക്കാൻ വെയ്ക്കുകയോ ചെയ്താൽ പുഴുവില്ലാത്ത മാമ്പഴം കഴിക്കാം.
പുഴുവില്ലാത്ത മാമ്പഴം കിട്ടുവാൻ എന്ത് ചെയ്യണം ?
