Menu Close

പാഴാക്കി കളയുന്ന കശുമാങ്ങയിൽ നിന്ന് ഉത്പന്നങ്ങൾ, ചവർപ്പ് മാറ്റാൻ എന്ത് ചെയ്യണം

പാഴാക്കി കളയുന്ന കശുമാങ്ങയിൽ നിന്നും സ്ക്വാഷ്, സിറപ്പ്, ജാം തുടങ്ങി വിവിധ ഉല്പ‌ന്നങ്ങൾ ഉണ്ടാക്കാൻ സാധിക്കും. കശുമാങ്ങയുടെ ചവർപ്പ് മാറ്റുന്നതിനായി മൂത്തുപഴുത്ത കശുമാങ്ങ ശേഖരിച്ച് വൃത്തിയാക്കി ചാറ് പിഴിഞ്ഞെടുത്തശേഷം ഒരു ലിറ്റർ ചാറിന് 10 ഗ്രാം ചൗവ്വരി കുറുക്കിയതുമായി കൂട്ടിക്കലർത്തി 12 മണിക്കൂർ നേരം വയ്ക്കുക. ഇതിൻ്റെ തെളിയെടുത്ത് സ്ക്വാഷ്, സിറപ്പ് മുതലായവ ഉണ്ടാക്കാവുന്നതാണ്.