Menu Close

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴ

മധ്യകേരളത്തിന്റെ തീരംമുതൽ തെക്കൻഗുജറാത്ത്‌ തീരംവരെ ന്യൂനമർദ്ദപ്പാത്തി സ്ഥിതിചെയ്യുന്നു. ഓഗസ്റ്റ് 29 ഓടെ മധ്യകിഴക്കൻ / വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ന്യൂനമർദ്ദം രൂപപ്പെട്ട് വടക്കൻ ആന്ധ്രാപ്രദേശ് തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി മിതമായ തരത്തില്‍ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഓഗസ്റ്റ് 30 ന് അതി ശക്തമായ മഴയ്ക്കും ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 1 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.