കാലാവസ്ഥാധിഷ്ഠിത വിളഇന്‍ഷുറന്‍സില്‍ കര്‍ഷകര്‍ക്ക് ഇന്നും നാളെയും 2024 ഒക്ടോബർ 4, 5) കൂടി രജിസ്റ്റര്‍ ചെയ്ത് പദ്ധതിയില്‍ ചേരാവുന്നതാണ്. 2024 ഒക്ടോബർ 5 വെള്ളിയാഴ്ച അര്‍ധരാത്രിയോടെ പോര്‍ട്ടല്‍ അടയും. ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ്, കൃഷിയിടത്തിന്‍റെ നികുതിയടച്ച രസീതോ പാട്ടച്ചീട്ടോ തുടങ്ങിയവയുമായി അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ഡിജിറ്റല്‍ സേവാകേന്ദ്രങ്ങള്‍ വഴിയും രജിസ്റ്റര്‍ചെയ്യാം. ഇന്‍ഷുറന്‍സ് കമ്പനിയുടെ ഏജന്‍റുമാര്‍ വഴിയും പദ്ധതിയില്‍ ചേരാവുന്നതാണ്.