ബോറോൺ, കാൽസ്യം എന്നീ മൂലകങ്ങളുടെ അഭാവം മൂലം കൂമ്പില വിടരാൻ താമസിക്കുന്നു. ഇലയുടെ അറ്റം തവിട്ടു നിറമായി കരിഞ്ഞ് ഒടിഞ്ഞ് പോകുന്നു. ഇലചുരുണ്ട് വികൃതമായിത്തീരുന്നു. രൂക്ഷമാകുമ്പോൾ വളർച്ച നിലയ്ക്കുന്നു. ഇതിന് പരിഹാരമായി വാഴയൊന്നിന് 20 മുതൽ 50 ഗ്രാം ബോറാക്സ്. 100 ഗ്രാം കുമ്മായം ഇട്ട് കൊടുക്കുക. വാഴ നട്ട് നാലും അഞ്ചും മാസങ്ങളിൽ 2ഗ്രാം ബോറിക് ആസിഡ് ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തളിച്ചു കൊടുക്കുക.
വാഴയിലെ വെള്ളക്കൂമ്പ്
