തണ്ണിമത്തൻ കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന കർഷകർ ഇതിനായി നഴ്സറി തയ്യാറാക്കേണ്ടതുണ്ട്. കൃഷിയ്ക്കായി വിത്തുകൾ പ്രോട്രേയിൽ പാകി നഴ്സറി തയ്യാറാക്കുന്നതിനു അനുയോജ്യമായ സമയമാണിപ്പോൾ.
ചകിരിച്ചോറ്, ചാണകപ്പൊടി, മണ്ണിരക്കമ്പോസ്റ്റ് 1:1:1 അനുപാതത്തിൽ പ്രോട്രേകളിൽ നിറക്കാനുള്ള മിശ്രിതം ആയി ഉപയോഗിക്കാം.
ഇങ്ങനെ തയാറാക്കിയ മിശ്രിതത്തിലേക്ക് 15 മുതൽ 20 ഗ്രാം വരെ സ്യൂഡോമോണാസ് ഒരു കിലോ മിശ്രിതത്തിന് എന്ന തോതിൽ ചേർത്തശേഷം പ്രോട്രേകൾ നിറയ്ക്കുക. വിത്തിടുന്നതിനു മുന്നേ 8 മണിക്കൂർ സ്യൂഡോമോണസ് ലായനിയിൽ മുക്കി വെച്ച ശേഷം വിത്തിടാകുന്നതാണ്.
കൃഷിക്കായി തിരഞ്ഞെടുത്ത സ്ഥലത്ത് കുമ്മായം ചേർത്ത് കൃഷിക്കായി ഒരുക്കുക.
(കൃഷിവിജ്ഞാന കേന്ദ്രം, കൊല്ലം)