Menu Close

വാക്ക്-ഇൻ ഇന്റർവ്യൂ

റബ്ബർബോർഡിന്റെ കീഴിലുള്ള ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിലെ എഞ്ചിനീയറിങ് ആന്റ് പ്രോസ്സസിങ് ഡിവിഷനിൽ ‘ഓഫീസ് ട്രെയിനി’കളെ താൽകാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ‘വാക്ക് ഇൻ ഇന്റർവ്യൂ’ നടത്തുന്നു. അപേക്ഷകർ അറുപത് ശതമാനം മാർക്കോടെ കെമിസ്ട്രിയിലോ കൊമേഴ്സിലോ ബിരുദമോ ബിരുദാനന്തര ബിരുദമുള്ളവരോ കമ്പ്യൂട്ടറിൽ എം.എസ്.ഓഫീസ് (MS-Office) കൈകാര്യം ചെയ്യുന്നതിൽ ഒരുവർഷത്തെ പ്രവർത്തിപരിചയം ഉള്ളവരും ആയിരിക്കണം. അപേക്ഷകർക്ക് 2025 സെപ്റ്റംബർ 01-ന് 26 വയസ്സ് കവിയരുത്. താൽപര്യമുള്ളവർ വയസ്സ്, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 2025 സെപ്റ്റംബർ 16-ന് രാവിലെ 10 മണിക്ക് കോട്ടയത്ത് പുതുപ്പള്ളിയിലുള്ള ഇന്ത്യൻ റബ്ബർ ഗവേഷണ കേന്ദ്രത്തിലെ പ്രോസ്സസിങ് ആന്റ് ക്വാളിറ്റി കൺട്രോൾ ജോയിന്റ് ഡയറക്ടർ മുമ്പാകെ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.rubberboard.gov.in സന്ദർശിക്കുക.