Menu Close

വെറ്ററിനറി സര്‍ജന്‍ ഇന്‍റര്‍വ്യൂ 15 ന്

തിരുവനന്തപുരം ജില്ലയിലെ രാത്രികാല അടിയന്തിര മൃഗചികിത്സാസേവനം പദ്ധതിയുടെ ഭാഗമായി ഒഴിവുള്ള 6 ബ്ലോക്കുകളിലേക്ക് വെറ്ററിനറി സര്‍ജന്‍മാരെ താത്കാലികടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നതിനായി 2024 ജൂൺ 15 ന് ഉച്ചയ്ക്ക് 2 മണിക്കും ജില്ലയിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളുടെ അത്യാവശ്യ സര്‍വീസ് നടത്തുന്നതിലേക്കായി വെറ്ററിനറി സര്‍ജന്‍മാരെ നിയമിക്കുന്നതിലേക്കായി 2024 ജൂൺ 15 ന് രാവിലെ 11 മണിക്കും വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ നടത്തുന്നു. തമ്പാനൂര്‍ എസ് എസ് കോവില്‍ റോഡുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വെച്ചായിരിക്കും ഇന്റര്‍വ്യൂ. കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാവുന്നതാണ്. ഇന്റര്‍വ്യൂവിനു പങ്കെടുക്കുമ്പോള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റ് കളുടെ അസ്സലും പകര്‍പ്പുകളും തിരിച്ചറിയല്‍ രേഖയും ഹാജരാക്കേണ്ടതാണ്. ഫോൺ : 04712330736