Menu Close

മൃഗചികിത്സാ സേവന പദ്ധതി: ഡ്രൈവർ കം അറ്റൻഡർമാരെ നിയമിക്കുന്നു

തിരുവനന്തപുരം ജില്ലയിൽ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവന പദ്ധതിയുടെ ഭാഗമായി CMD മുഖേന നിയമനം നടത്തുന്നതുവരെയോ 89 ദിവസം കാലയളവിലേയ്ക്കോ  ഏതാണോ ആദ്യം എന്ന വ്യവസ്ഥയിൽ ഡ്രൈവർ കം അറ്റൻഡർമാരെ ദിവസവേതന വ്യവസ്ഥയിൽ താൽകാലികാടിസ്ഥാനത്തിൽ തെരെഞ്ഞടുക്കുന്നതിനായി 2024 ഒക്ടോബർ 30ന് രാവിലെ 10.30 നു തമ്പാനൂർ എസ്.എസ് കോവിൽ റോഡിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വച്ച് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. മോട്ടോർ വാഹനവകുപ്പ് നിഷ്കർഷിക്കുന്ന ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV) ലൈസൻസ് ഉള്ള ഉദ്യോഗാർത്ഥികൾ  യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, അനുബന്ധ രേഖകളും, മുൻപരിചയ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ആയതും ഏതെങ്കിലുമൊരു തിരിച്ചറിയൽ രേഖയുമായി രാവിലെ 10.30 നു മുൻപ് ഓഫീസിൽ ഹാജരാകേണ്ടതാണെന്നു തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.  ഫോൺ – 0471-2330736