കേരളത്തിൽ ആദ്യമായി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിലുള്ള വെറ്ററിനറി ലബോറട്ടറി ആളൂരിൽ പ്രവർത്തനം തുടങ്ങി. ക്ഷീരകർഷകർക്ക് ഏറെ ആശ്വാസമാകുന്ന ലബോറട്ടറിയുടെ ഉദ്ഘാടനം ആളൂർ വെറ്ററിനറി പരിസരത്ത് ഉന്നത വിദ്യാഭ്യാസം, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. ക്ഷീരമേഖലയിലെ സ്വയം പര്യാപ്ത ഉറപ്പിച്ച് മികവോടെയാണ് പഞ്ചായത്ത് പ്രവർത്തനമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
ക്ഷീരകർഷകർക്ക് ആശ്വാസമേകി ആളൂരിൽ വെറ്ററിനറി ലബോറട്ടറി
