ആലപ്പുഴ കഞ്ഞിക്കുഴി ബ്ലോക്ക് മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേയ്ക്ക് വെറ്ററിനറി ഡോക്ടര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തും. 2024 നവംബര്‍ എട്ടിന് രാവിലെ 11 മണി മുതല്‍ 12 മണിവരെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടക്കും. യോഗ്യതകള്‍: ബി വി എസ് സി ആന്റ് എ എച്ച് ബിരുദം, കെഎസ്‌വിസി രജിസ്‌ട്രേഷന്‍. താല്‍പര്യമുള്ള ഉദ്ദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് (ആധാര്‍ കാര്‍ഡ്), ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, കെഎസ്‌വിസി രജിസ്‌ട്രേഷന്‍ തെളിയിക്കുന്ന രേഖ, എസ്എസ്എല്‍സി ബുക്ക് എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം കൃത്യസമയത്ത് ഹാജരാകണമെന്ന് ജില്ലാ മൃഗ സംരക്ഷണ ഓഫീസർ അറിയിച്ചു. ഫോണ്‍: 0477 2252431.
വെറ്ററിനറി ഡോക്ടര്‍ ഇന്റര്‍വ്യൂ നവംബര്‍ എട്ടിന്
