പയർ, വഴുതന, മുളക് തുടങ്ങിയ പച്ചക്കറി വിളകളിൽ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളായ മുഞ്ഞ, വെള്ളീച്ച തുടങ്ങിയവയുടെ ആക്രമണം വ്യാപകമായി കണ്ടുവരുന്നു.
ഇവയെ നിയന്ത്രിക്കുന്നതിനായി വേപ്പധിഷ്ഠിത കീടനാശിനിയായ കെ വി കെ രക്ഷ 6 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് വെയിൽ താഴ്ന്നുനിൽക്കുന്ന സമയങ്ങളിൽ ഒരാഴ്ച ഇടവേളകളിലായി തളിച്ചുകൊടുക്കാവുന്നതാണ്.
വെർട്ടിസിലിയം 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് 2 ആഴ്ച്ച ഇടവേളയിൽ തളിച്ചുകൊടുക്കുന്നതും ഇവയെ നിയന്ത്രിക്കാൻ സഹായകമാണ്.