പച്ചക്കറി -പച്ചക്കറികൾക്ക് ശരിയായ നീർവാർച്ച സൗകര്യം ഒരുക്കണം. പന്തലുകളിൽ വളർത്തുന്ന പച്ചക്കറികൾക്ക് ആവശ്യമെങ്കിൽ താങ്ങുകാൽ കൊടുക്കുക.
മാണം അഴുകൽ – മഴക്കാലത്ത് വാഴയിൽ മാണ അഴുകൽ രോഗം ഉണ്ടാകാൻ സാധ്യതയുണ്ട്. ശരിയായ നീർവാർച്ച സൗകര്യം ഉറപ്പാക്കണം. മുൻകരുതൽ എന്ന നിലയിൽ, മൂന്ന് ലിറ്റർ സ്യൂഡോമോണാസ് ലായനി (ഒരു ലിറ്റർ വെള്ളത്തിൽ 20 ഗ്രാം) ഉപയോഗിച്ച് തടത്തിൽ ഒഴിച്ചു കൊടുക്കാവുന്നതാണ്
മൃഗസംരക്ഷണം – കുളമ്പു ചീയൽ കുളമ്പിനുണ്ടാകുന്ന ക്ഷതങ്ങൾ എന്നിവ ഒഴിവാക്കുന്നതിനായി വെള്ളക്കെട്ടുകളിൽ മേയാൻ വിടാതിരിക്കുക. കന്നുകാലി തൊഴുത്തിന് സമീപം വെള്ളം കെട്ടിക്കിടക്കുന്നത്ഒഴിവാക്കുക. കന്നുകാലി തൊഴുത്തിൽ ശരിയായ വായൂസഞ്ചാരം ഉറപ്പാക്കുക.