മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പതിനഞ്ചാം വാർഡ് പൊറവൂരിൽ 130 സെന്റ് തരിശു ഭൂമിയിൽ നടത്തിയ കൃഷിയുടെ വിളവെടുപ്പ് നടത്തി.4.44 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. 45 കിലോ വഴുതനങ്ങ, അഞ്ച് കിലോ പച്ചമുളക് എന്നിവയാണ് വിളവെടുത്തത്. 17 തൊഴിലുറപ്പ് തൊഴിലാളികളുടെ 668 തൊഴിൽ ദിനങ്ങളാണ് ഈ നേട്ടത്തിനു പിന്നിൽ. കടവല്ലൂർ പഞ്ചായത്തിലെ തരിശുനിലങ്ങളെല്ലാം ഇന്ന് സമൃദ്ധമായ കൃഷിയിടങ്ങളാണ്. വിഷരഹിത പച്ചക്കറികളും നാടൻ കിഴങ്ങുമെല്ലാം കൃഷിടിയങ്ങളിൽ സജീവമാണ്.
തരിശു ഭൂമിയെ കൃഷിയിടങ്ങളാക്കുക അതുവഴി വിഷരഹിത പച്ചക്കറികളും ജൈവ ഉല്പനങ്ങളും വിളയിച്ചെടുക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൃഷിഭവനിൽ നിന്ന് ലഭിക്കുന്ന ഹൈബ്രീഡ് വിത്തുകളാണ് പദ്ധതിക്കായി വിനിയോഗിക്കുന്നത്.